വന്നത് നാലു ചുമലിലേറി: മടങ്ങിയത് സ്വന്തം കാലിൽ

വീട്ടിലേക്ക് മടങ്ങുന്ന് രോഗിക്ക് ആശുപത്രിയിൽ യാത്രയയപ്പ്

വീട്ടിലേക്ക് മടങ്ങുന്ന് രോഗിക്ക് ആശുപത്രിയിൽ യാത്രയയപ്പ്
പയ്യന്നുർ: നാലുപേർ ചേർന്ന് താങ്ങിയെടുത്തുകൊണ്ടുവന്ന് ആശുപത്രി കിടക്കയിൽ കിടത്തി രോഗി ചികിൽസ കഴിഞ്ഞ് സ്വയം എഴുന്നേറ്റ് നടന്ന് വീട്ടിലേക്ക് പോകുമ്പോൾ ആശുപത്രി അധികൃതരും രോഗികളും ബന്ധുക്കളും ചേർന്ന് വിപുലമായൊരു യാത്രയയപ്പ് നൽകി.

രണ്ടുകാലും തളർന്ന് ശരീരമാകെ നീരുവച്ച് വീർത്ത് തടിച്ചൊരു അവസ്‌ഥയിലാണ് ഇർഷാദിനെ ബന്ധുക്കൾ ആശുപത്രിയിൽ , എത്തിച്ചത്.
കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ പനി വന്ന് തളർന്നുപോയതാണ് ഇർഷാദ്. കണ്ണൂർ മുതൽ മംഗലാപുരം പുട്ടപർത്തിവര ചികിൽസ തേടി ഇർഷാദ് പോയി. കഴുത്തിന്റ പിറകിലാണ് കുഴപ്പമെന്ന് ഡോക്‌ടർമാർ കണ്ടെത്തി. ഓപ്പറേൻഷൻ വേണം. അതിന് രണ്ട് തലത്തിലാകാം.
ഒന്ന് കഴുത്തിന് പിറകിൽ ഓപ്പറേഷൻ ചെയ്‌തും മറ്റൊന്ന് വായിൽ കൂടിയും. ആദ്യരീതിയിൽ മാത്രമ ഓപ്പറേഷൻ ചെയ്യാൻ ഡോക്‌ടർമാര് തയാറുള്ളു. ഒന്നര വർഷം വിശ്രമം വേണം. സംസാര ശേഷി നഷ്ടപ്പെടാൻ ഇടയുണ്ട്. ചെലവ് രണ്ടര ലക്ഷവും. 28 വയസ്സുള്ള ഇർഷാദ് മാനസികമായും തളർന്നു. ബന്ധുക്കളിൽ പലരുടെയും അഭിപ്രായം തേടി. ഒടുവിൽ ഇത്തരം ഓപ്പറേഷൻ നടത്തിയ രോഗികളുട അവസ്‌ഥ കണ്ടെത്താൻ ബന്ധുക്കൾ തീരുമാനിച്ചു. അതിൽ ഒരാൾ ഓപ്പറേഷൻ കഴിഞ്ഞ് ആറ് വർഷമായിട്ടും എഴുന്നേറ്റിട്ടില്ല. സംസാര ശേഷിയുമില്ല. അതോട ആ പ്രതീക്ഷ കൈവിട്ടു.

അങ്ങിനെയാണ് ഡോ.പീലേരി മധുസുദനന് മുന്നിലെത്തുന്നത്. ഒരാഴ്‌ച കൊണ്ടുതന്നെ ശരീരത്തിൽ നീര് കുറഞ്ഞ് എഴുന്നേറ്റ് നിൽക്കാമെന്ന അവസ്‌ഥയായി. ഇർഷാദിന് പ്രതീക്ഷ കൂടി. ഡോക്‌ടറുടെ ആയുർവേദ ചികിത്സയും ഇർഷാദിൻ്റ മനക്കരുത്തും ഒരുമിച്ച് ചേർന്നതോടെ രോഗം ഭേദപ്പെട്ടു. മൂന്നാഴ്‌ചത്തെ ചികിൽസക്കുശേഷം ഇന്നലെ ഇർഷാദ് ആശുപത്രി വിട്ടു.