ആധുനിക വൈദ്യശാസ്ത്രം കൈയൊഴിഞ്ഞ രോഗികൾക്ക് ആശ്വാസമായി ഡോ. മധുസൂദനൻ

പയ്യന്നൂർ: ആധുനിക വൈദ്യശാത്രം കൈയൊഴിഞ്ഞ പലരോഗികൾക്കും ഡോ. പീലേരി മധുസൂദനൻ രക്ഷകനാകുന്നു. ഒരുലക്ഷം പേരിൽ ഒരാൾക്ക് മാത്രം ഉണ്ടാകുന്ന് ” അറ്റ്ലാൻ്റോ- ഒക്‌സിപിറ്റൽ അസിമിലേഷൻ എന്ന രോഗംമൂലം ശയ്യാവലംബിയായ യുവാവിനെയാണ് ആയുർവേദ ഔഷധങ്ങളും ചികിത്സാ രീതികളും കൊണ്ട് ഡോക്‌ടർ രോഗ മുക്തനാക്കിയത്.
നട്ടെല്ലിൻ്റഡിസ്കിനെയും കശേരുക്കളെയും ബാധിക്കുന്നതും ആധുനിക വൈദ്യശാസ്ത്രത്തിൽ ശാസ്ത്രക്രിയ ചെയ്താൽ പോലും ശാശ്വതപരിഹാരമില്ലെന്ന് പറയപ്പെടുന്നതുമായ നിരവധി രോഗികളെയാണ് ഡോ. പീലേരി മധുസൂദനൻ ചികിത്സിച്ച് രോഗം പൂർണ് ഭേദമാക്കി ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നിട്ടുള്ളത്.