ധർമ്മശാല: ഇനിയൊരിക്കലും തനിക്ക് ഓട്ടോ ഓടിച്ച് ഉപജീവനം നടത്തുവാൻ സാധിക്കുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നില്ല. കണ്ണൂർ – പാപ്പിനിശ്ശേരി സ്വദേശി കെ. ഉണ്ണികൃഷ്ണന്. ഡിസ്ക് തകരാർമൂലമുളള നടുവേദന ബാധിച്ച് പൂർണ്ണമായും, കിടപ്പിലായിരുന്ന അവസ്ഥയിൽ നിന്ന്, ശബരിമല നടന്നുകയറി ദർശനം നടത്തുവാനും വീണ്ടും പഴയ തൊഴിലെടുത്ത് ജീവിക്കുവാനും ഇടയാക്കിയതിന് അദ്ദേഹം നന്ദി പറയുന്നത് ധർമ്മശാലയില പീലേരി ആയുർവേദ സെന്ററിലെ ഡോ. പീലേരി മധുസൂദനനോടാണ്. കഠിനമായ നടുവേദന ബാധിച്ച് ഉണ്ണികൃഷ്ണൻ നിരവധി സ്ഥലങ്ങളിൽ ചികിത്സ തേടിയെങ്കിലും യാതൊരു മാറ്റവും ഉണ്ടായില്ല. ചികിത്സകൾ നടന്നുകൊണ്ടിരിക്കുന്ന അവസരത്തിൽ തന്റെ ഡിസ്കിൻ്റെ തകരാർ സുഷുമ്നാ നാഡിയെ ബാധിച്ചതിനാൽ പൂർണ്ണമായും കിടപ്പിലാകുകയും ചെയ്തു. ഓപ്പറേഷൻ മാത്രമേ ഈ അവസ്ഥയ്ക്ക് പരിഹാരമുളളു എന്ന് മംഗലാപുരത്തെ പ്രശസ്ത ഓർത്തോ സർജൻ വിധിച്ചു. ഭാരിച്ച ചെലവ് വരുന്ന ശസ്ത്രക്രിയയെക്കുറിച്ച് തീരുമാനമെടുക്കാനാ വാതെ ഒരു മാസത്തിലധികമായി വീട്ടിൽ കിടപ്പിലായിരുന്നു ഉണ്ണികൃഷ്ണൻ. ഈ സമയത്താണ് ഡോ: പീലേരി മധുസൂദനൻ്റ ചികിത്സ നടുവേദനയ്ക്ക് അത്യന്തം ഫലപ്രദമാണെന്ന വിവരം അറിഞ്ഞത്. മൂന്നുമാസത്തോളം ഡോ: മധുസൂദനനൻ്റെ ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് താൻ ജീവിതത്തിലേക്ക് തിരിച്ചുവന്നതെന്ന് ഉണ്ണികൃഷ്ണൻ പറഞ്ഞു. ആദ്യം എഴുന്നേറ്റ് നടക്കാനും പിന്നെ കുറേശ്ശയായി ഓട്ടോറിക്ഷ ഓടിക്കാനും തുടങ്ങിയപ്പോൾ ശബരിമല ദർശനം നടത്താനുള്ള ആഗ്രഹം ഡോക്ടറെ അറിയിച്ചു. നടന്നുതന്നെ മലകയറുകയും ഇറങ്ങുകയും ചെയ്യണമെന്ന നിർദ്ദേശമാണ് ഡോക്ടറിൽ നിന്നും ലഭിച്ചത്. ശബരിമല തീർത്ഥാടനം പ്രശനങ്ങൾ ഒന്നുമില്ലാതെ നിർവ്വഹിക്കാൻ സാധിച്ചത് ഉണ്ണികൃഷ്ണന്റെ് ആത്മവിശ്വാസം വർധിപ്പിച്ചു. ഇപ്പോൾ നടുവേദനയില്ലാതെ മുഴുവൻ സമയവും ഓട്ടോറിക്ഷ ഓടിക്കാൻ സാധിക്കുന്നുണ്ടെന്ന് ഉണ്ണികൃഷ്ണൻ പറഞ്ഞു. നിലവിൽ ലഭ്യമായ ചികിത്സകൾ കൊണ്ട് തന്നെ സാധാരണ കണ്ടുവരുന്ന നടുവേദനകൾ മാറ്റിയെടുക്കാൻ സാധിക്കും. എന്നാൽ വിട്ടുമാറാത്ത നടുവേദനയ