തളിപ്പറമ്പ്: ഡിസ്ക് രോഗം നിമിത്തം പൂർണമായും ശയ്യാവലംബിയായ ഉണ്ണിക്കൃഷ്‌ണന് ആയുർവേദ ചികിൽസയിൽ പുനർജൻമം. പരസഹായമില്ലാത കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ പോലും സാധിക്കാത്ത അവസ്‌ഥയിൽ നിന്ന് ശബരിമല നടനന്നു ക കയറി ദർശനം നടത്തിയപ്പോൾ ഒരു പുതുജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ് പാപ്പിനിശേരി സ്വദേശിയായ കെ. ഉണ്ണിക്കൃഷ്‌ണൻ. ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന ഉണ്ണിക്കൃഷ്ണൻ കഠിനമായ നടുവേദന നിമിത്തം ഒട്ടേറെ സ്ഥലങ്ങളിൽ ചികിൽസ തേടിയിരുന്നു. ഡിക് പൊട്ടി സുഷ്‌മ നാഡിയ ബാധിച്ചതിനെ തുടർന്ന് ഒരു മാസത്തിലധികമായി ശയ്യാവലംബിയായപ്പോൾ ഒരു ബന്ധു മുഖേനെയാണ് ഉണ്ണിക്കൃഷ്ണൻ നടുവേദന സംബന്ധിയായി പ്രത്യേക ചികിൽസ നടത്തുന്ന തളിപ്പറമ്പ് പീലേരി ആയുർവേദ സെൻ്ററിലെ ഡോ. മധുസുദനനെ സമീപിച്ചത്. കട്ടിലിൽ കിടന്നാൽ എഴുന്നേൽക്കാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു ഉണ്ണിക്കൃഷ്ണൻ.
മുന്നു മാസത്തോളം മധുസുദനൻ്റെയും ഭാര്യ ഡോ. ദീപയുടെയും ചികിൽസയിൽ കഴിഞ്ഞ ശേഷമാണ് താൻ ജീവിതത്തിലേക്ക് തിരിച്ചുവന്നതെന്ന് ഉണ്ണിക്കൃഷ്‌ണൻ പറയുന്നു. പിന്നീട് കുറേയായി ഓട്ടോറിക്ഷ ഓടിച്ചു തുടങ്ങിയ ശേഷം സ്വയം ശബരിമല കയറി ദർശനം നടത്തി.
സാധാരണയായി കണ്ടുവരുന്ന രോഗമെന്ന നിലയിൽ നിന്ന് സമുഹത്തിൽ തൊഴിൽ നഷ്‌ടം ഉണ്ടാക്കുന്ന രോഗമെന്ന അവസ്ഥയിൽ നടുവേദന മാറിയതായി ഡോ. മധുസൂദനൻ പറയുന്നു. എന്നാൽ ആയുർവേദ രംഗത്ത് മരുന്നുകൾ ഉപയോഗിച്ച് ഇവ മാറ്റാമെന്നാണ് ഡോ. മധുസൂദനൻ്റെ് സാക്ഷ്യം.